ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്നതാണ് ആവശ്യത്തിനു നനവ് യോനിയില്‍ ഇല്ലാതിരുന്നത്. ഇത് ലൈംഗിക ബന്ധത്തില്‍ വേദന ഉണ്ടാക്കും. സ്ത്രീയുടെ യോനിയില്‍ ലിംഗം പ്രവേശിക്കുമ്ബോള്‍ യോനിയില്‍ നനവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ നനവില്ലാത്ത അവസ്ഥായാണ് യോനി വരള്‍ച്ച. സെക്സിനു മാത്രമല്ല, യോനിയുടെ ആരോഗ്യത്തിനും ഇത് അത്ര നല്ലതല്ല. സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്ക്കും ലൈംഗികബന്ധം അസുഖകരമാകാന്‍ ഈ പ്രശ്നം ഇട വരുത്തും. യോനിയിലുണ്ടാകുന്ന ചൊറിച്ചില്‍, സെക്സില്‍ വേദന, ബ്ലീഡീംഗ്, മൂത്രമൊഴിയ്ക്കുമ്ബോഴുണ്ടാകുന്ന നീറ്റല്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
ഇത് പരിഹരിക്കാന്‍ ചെറിയ പൊടികൈകള്‍ ഉണ്ട്. ഒലീവ് ഓയില്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതു യോനീഭിത്തികളില്‍ പുരട്ടുന്നതും ഗുണം ചെയ്യും. കറ്റാര്‍വാഴയുടെ ജെല്‍ ഇതിനുള്ള ഒരു പ്രകൃതിദത്ത ഔഷധമാണെന്നു പറയാം. ഇത് പാലില്‍ കലര്‍ത്തി പുരട്ടാം. ഇതു കുടിയ്ക്കുന്നതും നല്ലതാണ്. കൂടാതെ മഞ്ഞള്‍, പാല് എന്നിവയുടെ മിശ്രിതം യോനിയില്‍ പുരട്ടുന്നതും കുടിയ്ക്കുന്നതും ഗുണം ചെയ്യും.