മഹേഷ് വെട്ടിയാര്‍ മഞ്ജു വാര്യരെയും സൗബിന് ഷാഹിറിനെയും പ്രധാന താരങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെള്ളരിക്കാ പട്ടണം’. ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകനൊപ്പം ശരത് കൃഷ്ണയും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം നിർവഹിക്കുന്നത്ജയേഷ് നായര്‍ ആണ് . സംഗീതം ഒരുക്കുന്നത് സച്ചിന് ശങ്കര്‍ മന്നത്ത് ആണ്. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം.
പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. മരയ്ക്കാര്‍, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്, സനല്‍കുമാര്‍ ശശിധരന്റെ കയറ്റം എന്നിവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ.