മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2ൻറെ ചിത്രീകരണം നാളെ ആരംഭിക്കും

മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2ൻറെ ചിത്രീകരണം നാളെ ആരംഭിക്കും. ചിത്രം കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി ആരംഭിക്കും. ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരിക്കും ചിത്രീകരണം.

ടീം അംഗങ്ങളുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷൂട്ടിംഗിന്റെ മുഴുവൻ സമയത്തും അഭിനേതാക്കളെയും ക്രൂവിനെയും വേർതിരിച്ച് ആയിരിക്കും ചിത്രീകരണം നടത്തുക. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം കൊച്ചിയിലാണ് ആദ്യത്തെ ഷെഡ്യൂൾ. അഭിനേതാക്കൾക്കും ക്രൂ അംഗങ്ങൾക്കും പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവുമില്ലാത്തവിധം ക്രമീകരണങ്ങൾ ഒരുക്കും. അതുപോലെതന്നെ ടീം അംഗങ്ങളെ പുറത്തിറങ്ങാനും അനുവദിക്കില്ല. കൊച്ചിയിലെ പതിനാലുദിവസത്തെ ഷൂട്ടിങ്ങിന് ശേഷമാണ് സംഘം തൊടുപുഴയിലെ പ്രധാന ലൊക്കേഷനിലേക്ക് നീങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!