ചിത്രം “സം സം”ലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

മഞ്ജിമ മോഹന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘സംസം’ലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ക്യൂന്‍’ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം. സമ നസ്റീന്‍ എന്ന കഥാപാത്രമായാണ് മഞ്ജിമ എത്തുക. സണ്ണി വെയ്നാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നീല കാന്ത ചിത്രത്തിന്റെ സംവിധാനവും മനു കുമാര്‍ നിര്‍മാണവും നിര്‍വ്വഹിക്കും. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ക്യൂനിന് റീമേക്കുകള്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ തമന്നയും തമിഴില്‍ കാജല്‍ അഗര്‍വാളും കന്നഡയില്‍ പരുള്‍ യാദവുമാണ് ക്യൂന്‍ നായികമാര്‍. തമിഴില്‍ ‘പാരീസ് പാരീസ്’ എന്നും തെലുങ്കില്‍ ‘ദാറ്റ് ഈസ് മഹാലക്ഷ്മി’ എന്നും കന്നഡയില്‍ ‘ബട്ടര്‍ ഫ്ളൈ’ എന്നുമാണ് ചിത്രങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച ഈ ചിത്രങ്ങള്‍ നാലു ഭാഷകളിലും ഉടൻ  റിലീസിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!