‘ഷൈൻ ടോം ചാക്കോയ്ക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ടുള്ള കുറുപ്പിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ എന്ന സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ്‌ രാജേന്ദ്രൻ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയ്ക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.

വർഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നത് . വേഫെയറർ ഫിലിംസിന്റെയും എം സ്റ്റാർ ഫിലിംസിന്റെയും ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്‌. ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. നിമിഷ്‌ രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ സുഷിൻ ശ്യാം ആണ്. ദേശീയ പുരസ്കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!