ലാറ്റക്സ് കോണ്ടം, ശുചിത്വ ഉൽപ്പന്നങ്ങൾ സ്ത്രീകളിൽ ചിലപ്പോൾ വിപരീതഫലങ്ങളുണ്ടാക്കാം

ലാറ്റക്സ് കോണ്ടം, ബീജനാശിനി, ശുചിത്വ ഉൽപ്പന്നങ്ങൾ തുടങ്ങിയവ സ്ത്രീകളിൽ ചിലപ്പോൾ വിപരീതഫലങ്ങളുണ്ടാക്കാം. അതുകൊണ്ട് ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോഴാണോ വേദന ഉണ്ടാകുന്നതെന്നു മനസ്സിലാക്കി അവയെ അകറ്റി നിർത്തുക. നീണ്ടു നിൽക്കുന്ന യോനീഭാഗത്തെ വേദന ചിലപ്പോൾ ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴ, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാകാം. ഇങ്ങനെ കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധോപദേശം സ്വീകരിക്കുക.

ലൈംഗികത സുഖകരമാകുന്നതിന് ബാഹ്യകേളികൾ ഏറെ സഹായിക്കും. ശരിയായ ബാഹ്യകേളികളിലൂടെ യോനീഭാഗം ഉത്തേജിതമാകും. പുരുഷ ലൈംഗികാവയവത്തെ ഉൾക്കൊള്ളാൻ തക്കവിധത്തിൽ ഇതു വികസിക്കുകയും ആവശ്യത്തിനുള്ള ജലാംശം ഉണ്ടാകുകയും ചെയ്യും. ഇതിനു യോനി തയാറാകുന്നതുവരെ ബാഹ്യകേളികൾ തുടരാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!