ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അടുത്ത വര്‍ഷം ഫെബ്രുവരിയിൽ നടക്കും. 2021 ഫെബ്രുവരി 12 മുതല്‍ 19 വരെയുള്ള തീയതികളിൽ നടക്കും. എല്ലാവർഷവും ഡിസംബര്‍ മാസത്തിൽ നടത്താറുള്ള മേള ഇത്തവണ കോവിഡ് കാരണം ആണ് അടുത്തവർഷത്തേക്ക് മാറ്റിയത്. എന്നാൽ ഫെബ്രുവരിയിൽ സ്ഥിതി അനുസരിച്ച് മേള നടത്തുകയെന്നും അധികൃതർ അറിയിച്ചു.
. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങൾക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം. മേളയിലേക്ക് ചിത്രങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 ആണ് മേളയിലേക്ക് ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി.