കോമഡി പരിപാടികളിലൂടെ ശ്രദ്ധനേടി മലയാളികളുടെ ഇഷ്ട്ട കോമഡി കഥാപാത്രമായി മാറിയ താരമാണ് സൂരജ് തേലക്കാട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ കുഞ്ഞപ്പൻ എന്ന റോബോട്ടായി മലയാളികളെ വിസ്മയിച്ചു ഈ ചെറിയ വലിയ കലാകാരൻ ഇപ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. തൻറെ ഏറെ നാളത്തെ ആഗ്രഹം പൂർത്തീകരിച്ച സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോൾ.
താരം ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് സൂരജ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സൂരജ് ചാര്‍ളി, ഉദാഹരണം സുജാത, വിമാനം, കാപ്പിച്ചിനോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടി.