ഗാഡമായും, കൂടുതല്‍ സമയവും ഉറങ്ങുന്നതനുസരിച്ച് ടെസ്റ്റോസ്റ്റീറോണിന്റെ അളവും വര്‍ദ്ധിക്കും. ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ പുരുഷനിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലായിരിക്കും. ഇത് മറ്റേത് സമയത്തേക്കാളും 25-50 ശതമാനം കൂടുതലായിരിക്കും. പുരുഷലൈംഗിക ഹോര്‍മോണ്‍ ഉത്പാദനം നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി രാത്രി സജീവമാകുകയും പ്രഭാതം വരെ സ്ഥിരമായി ഉയരുകയുംചെയ്യും.
പഠനങ്ങളനുസരിച്ച് ഗാഡമായും, കൂടുതല്‍ സമയവും ഉറങ്ങുന്നതനുസരിച്ച് ടെസ്റ്റോസ്റ്റീറോണിന്റെ അളവും വര്‍ദ്ധിക്കും. അമേരിക്കല്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണല്‍ പറയുന്നത് അഞ്ച് മണിക്കൂറിലേറെ ഉറക്കം ലഭിക്കുന്നത് പുരുഷന്റെ ലൈംഗികോത്തേജനത്തെ 15 ശതമാനത്തോളം വര്‍ദ്ധിപ്പിക്കും എന്നാണ്. സായാഹ്ന സമയത്ത് പുരുഷനിലെ ടെസ്റ്റോസ്റ്റീറോണ്‍ താഴുകയും സ്ത്രീയിലേത് ക്രമബദ്ധമായി ഉയരുകയും ചെയ്യും. ജിംനേഷ്യത്തില്‍ പോകുന്നത് രണ്ട് വിഭാഗക്കാരിലും ലൈംഗികചോദന വര്‍ദ്ധിപ്പിക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്.