ബോളിവുഡ് താരം ശ്ര​ദ്ധ ക​പൂ​റി​നെ​യും സാ​റ അ​ലി ഖാ​നെ​യും ലഹരിമരുന്ന് കേസിൽ ചോ​ദ്യം ചെ​യ്തേ​ക്കും

 

മും​ബൈ : ബോളിവുഡ് താരം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ ന​ടി​മാ​രാ​യ ശ്ര​ദ്ധ ക​പൂ​റി​നെ​യും സാ​റ അ​ലി ഖാ​നെ​യും ചോ​ദ്യം ചെ​യ്തേ​ക്കുമെന്ന് സൂചന ലഭിച്ചിരിക്കുന്നു. ഈ ​മാ​സം 9 ​ന് അ​റ​സ്റ്റി​ലാ​യ ന​ടി റി​യ ച​ക്ര​ബ​ര്‍​ത്തി​യി​ല്‍​ നി​ന്നു ല​ഭി​ച്ച മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലെ​ന്നാ​ണു വിവരം ലഭിക്കുന്നത്.

റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ല​ഭി​ച്ച വാ​ട്സ്‌ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്യ​ലെ​ന്നും ഉ​ട​ന്‍ സ​മ​ന്‍​സ് അ​യ​യ്ക്കു​മെ​ന്നും ന​ര്‍​ക്കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ വൃ​ത്ത​ങ്ങ​ള്‍ അ​റി​യിക്കുകയുണ്ടായി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യ ച​ക്ര​ബ​ര്‍​ത്തി​ക്കു പു​റ​മേ ഇ​വ​രു​ടെ സ​ഹോ​ദ​ര​ന്‍ ഷോ​ബി​ക് ച​ക്ര​ബ​ര്‍​ത്തി, സു​ശാ​ന്തി​ന്‍റെ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍, ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​രെയും അറസ്റ്റ് ചെയ്തിരുന്നു .

സാ​റ അ​ലി ഖാ​ന്േ‍​റ​യും രാ​കു​ല്‍ പ്രീ​തി​ന്േ‍​റ​യും പേ​രു​ക​ളാ​ണ് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യ ച​ക്ര​ബ​ര്‍​ത്തി ആ​ദ്യം പ​റ​ഞ്ഞ​ത് . സു​ശാ​ന്തി​ന്‍റെ മാ​നേ​ജ​റാ​യി​രു​ന്ന ശ്രു​തി മോ​ദി, മു​ന്‍ ടാ​ല​ന്‍റ് മാ​നേ​ജ​ര്‍ ജ​യ സാ​ഹ എ​ന്നി​വ​രേ​യും ചോ​ദ്യം ചെ​യ്യ​ലി​നാ​യി അന്വേഷണ സംഘം വി​ളി​പ്പി​ക്കുകയുണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!