‘കാലം കാത്തു വച്ചിട്ടുണ്ട്, പുറത്തിറങ്ങി നടക്കാന്‍ സ്വാതന്ത്ര്യം നേടി തരും, പെണ്‍കുഞ്ഞു പിറക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്ക്..വിമര്‍ശനവുമായി സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റ്

 

ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂറുമാറിയ സഹപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ രംഗത്ത് എത്തിയിരിക്കുന്നു.

‘കാലം കാത്തു വച്ചിട്ടുണ്ട്, പുറത്തിറങ്ങി നടക്കാന്‍ സ്വാതന്ത്ര്യം നേടി തരും, പെണ്‍കുഞ്ഞു പിറക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്ക്, കല്യാണ ചിലവ് കുടും, അന്നൊരു പക്ഷേ ഇന്നത്തെ പോലെ കല്യാണ ചിലവ് വഹിക്കാന്‍ ആളുണ്ടാവില്ല’, ഭാമയുടെ മുന്‍ പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പങ്ക് വച്ചുകൊണ്ട് രഞ്ജു രഞ്ജുമാറിന്റെ പ്രതികരണം.

‘ഒരു ദിവസം കണക്ക് പറയേണ്ടി വരും. അത് അത്ര വിദൂരം അല്ല’, എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് വിഷയത്തില്‍ രഞ്ജു രഞ്ജിമാര്‍ നടത്തിയത്. ഭാമയുടെ വിവാഹ ചിത്രത്തിലും രഞ്ജു രഞ്ജിമാര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!