സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ വ്യക്തിയാണ് നടിയും മോഡലുമായ ഇനിയ. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. വെള്ളച്ചാട്ടത്തിന് അരികില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇനിയ ആരാധകർക്കുമുന്നിൽ പങ്കുവച്ചിരിക്കുന്നത്. ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ സന്ദേശവുമായാണ് ഇനിയ എത്തിയിരിക്കുന്നത്. ഒപ്പം പ്രകൃതിയെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയും നടി തന്റെ ചിത്രങ്ങൾക്കൊപ്പമുള്ള ക്യാപ്ഷനിൽ നൽകി.