ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചെയ്തത്രം “ബ്രൂസ്‌ലി”

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ബ്രൂസ്‌ലി”. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ഉദയകൃഷ്ണ രചനയും ഷാജികുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ഈ ചിത്രം 25 കോടി ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.

ചിത്രം നിർമിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. ഉണ്ണി നിർമ്മാതാവാകുന്നു ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസ് ബാനറിൽ ആകും ചിത്രം നിർമിക്കുക. മല്ലു സിംഗ് പുറത്തിറങ്ങി 8 വര്‍ഷത്തിന് ശേഷമാണ് വൈശാഖും, ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്നത്. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!