സെക്സിന് പശ്ചാത്തലമായി സംഗീതം ഇഷ്ടപ്പെടുന്നവരുമുണ്ട്. പ്രണയഗാനങ്ങള്‍ പശ്ചാത്തലത്തില്‍ വേണമെന്ന് നിര്‍ബന്ധമുള്ളവരുണ്ട്. ഒരുകാര്യം വ്യക്തമാണ്, പ്രണയത്തിലേക്ക് പ്രചോദിപ്പിക്കുന്ന ഗാനങ്ങള്‍ക്കേ കിടപ്പറയില്‍ വിസ്മയം സൃഷ്ടിക്കാനാകൂ. നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്ന ചില പാശ്ചാത്യ സംഗീത ആല്‍ബങ്ങള്‍ ഒരിക്കലും കിടപ്പറയില്‍ പ്ലേ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
സെക്സിലേര്‍പ്പെടുമ്പോള്‍ പശ്ചാത്തലത്തിലുയരുന്ന സംഗീതത്തിന്റെയും പങ്കാളികള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളുടെയും സംഗമം നിര്‍മ്മിക്കുന്നത് അനുഭൂതിയുടെ ഒരു പുതിയ ലോകമാണ്. ചിലര്‍ക്കാകട്ടെ, ലൈംഗികബന്ധത്തിന് ശേഷമുള്ള ആലസ്യത്തില്‍ സംഗീതം ആസ്വദിക്കുന്നതാണ് ഇഷ്ടം.