അക്ഷയ് കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രമാണ് ലക്ഷ്മി ബോംബ്. രാഘവാ ലോറൻസിന്റെ ഹിറ്റ് തമിഴ് ഹൊറർ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മെയ് 22നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗൺ മൂലം തിയറ്ററുകൾ അടച്ചിട്ടതിനാൽ സിനിമ നേരിട്ട് ഓൺലൈൻ ആയി റിലീസ് ചെയ്യും.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രം ദീപാവലി റിലീസ് ആയി ഹോട്ട്സ്റ്റാറിൽ നവംബർ 9ന് റിലീസ് ചെയ്യും . രാഘവാ ലോറൻസ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്.