ഒരു അഡാറ് ലവ്വ്’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ പി വാര്യർ. കണ്ണിറക്കിലൂടെ ലോകമെമ്പാടും വലിയ തോതിൽ ആരാധകരെ സൃഷ്ട്ടിച്ച പ്രിയ ആദ്യമായി ഹിന്ദിയിൽ അഭിനയിച്ച ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്ഷം പൂർത്തിയായെങ്കിലും ചിത്രം ഇതുവരെ പ്രദർശനത്തിന് എത്തിയിട്ടില്ല . ചിത്രത്തിൻറെ ട്രെയ്ലർ റിലീസ് ചെയ്തു .
പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത് ഒരു റൊമാൻറ്റിക് ത്രില്ലർ ആണ് ശ്രീദേവി ബംഗ്ലാവ്. പൂർണ്ണമായും ലണ്ടനിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ പ്രിയാംഷു ചാറ്റർജീ, അസീം അലി ഖാൻ,മുകേഷ് റിഷി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. .70 കോടി ബജറ്റിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയ്ലറിൽ അതീവ ഗ്ലാമറസായിട്ടായിരുന്നു പ്രിയ പ്രത്യക്ഷപ്പെട്ടത്.