ആര്‍ത്തവം ആരംഭിക്കുന്ന കാലത്ത് രണ്ടോ മൂന്നോ മാസം അണ്ഡോല്പാദനവും ഹോര്‍മോണ്‍ ഉത്പാദവും ക്രമമാകാത്തതിനാല്‍ ചില കുട്ടികളില്‍ ആര്‍ത്തവ ചക്രത്തില്‍ വ്യത്യാസമുണ്ടാകാറുണ്ട്. ചികിത്സ കൂടാതെ തന്നെ ഇത് ശരിയാകാറുമുണ്ട്. എന്നാല്‍ ക്രമം തെറ്റിയ ആര്‍ത്തവം സുപ്രധാന ലക്ഷണമായത്തെുന്ന PCOS നെ ഗൗരവമായി കാണണം. ഈ പ്രശ്നമുള്ളവരില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ആര്‍ത്തവമുണ്ടാകുക. വന്നാല്‍ തന്നെ തുള്ളി തുള്ളിയായി ദിവസങ്ങളോളം ആര്‍ത്തവം നീണ്ടുനില്‍ക്കുക, ചിലപ്പോള്‍ അമിതമായി രക്തം പോവുക തുടങ്ങിയ പ്രശ്നങ്ങളും ഇവരില്‍ കാണാറുണ്ട്.
ചികിത്സയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. ചിലരില്‍ ആര്‍ത്തവം ക്രമം തെറ്റി മാസത്തില്‍ രണ്ടോ മൂന്നോ തവണ വരാറുണ്ട്. ഇവര്‍ അണ്ഡാശത്തിലും ഗര്‍ഭാശയത്തിലുമുള്ള പ്രശ്നങ്ങള്‍, ഗര്‍ഭാശയാര്‍ബുദം, ഗര്‍ഭാശയമുഖത്തുണ്ടാകുന്ന വളര്‍ച്ചകള്‍ എന്നിവ ഇല്ളെന്ന് ഉറപ്പാക്കേണ്ടതാണ്. ആര്‍ത്തവം കൃത്യമായി വരുന്നുണ്ടെങ്കില്‍ രക്തത്തിൻറെ അളവ് അല്പം കുറഞ്ഞാലും കാര്യമാക്കേണ്ട. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ ആര്‍ത്തവരക്തം പൊതുവെ കുറവായിരിക്കും. എന്നാല്‍ നേരത്തെ ആവശ്യത്തിന് രക്തസ്രാവമുണ്ടായിരിക്കുകയും പിന്നീട് തീരെ കുറയുകയും ചെയ്യുന്നത് ശ്രദ്ധയോടെ കാണണം. ശാരീരികമായ രോഗങ്ങള്‍, രക്തക്കുറവ്, പോഷകക്കുറവ്, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയവ ആര്‍ത്തവരക്തസ്രാവം കുറക്കാറുണ്ട്.