ഇപ്പോൾ സോഷ്യൽ മീഡിയയിലും ഫാഷൻ കോളങ്ങളിലും ചർച്ചയാകുന്നത് ഗ്രാമിയിലെ പ്രിയങ്കയുടെ ഗെറ്റപ്പാണ്. വി ഷെയ്പ്പുളള വെള്ളുത്ത നിറത്തിലുള്ള ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വസ്ത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഫാഷൻ പ്രേമികളുടെ ഇടയിൽ നിന്ന് ഉയരുന്നത്. 20 വർഷങ്ങൾക്ക് മുൻപ് ഇതേ ഗൗണിൽ ഇതേ ഗെറ്റപ്പിൽ ഗായികയും നർത്തകിയുമായ ജെന്നിഫർ ലോപസ് ഗ്രാമി വേദിയിൽ വന്നതായി ആരാധകർ പറയുന്നു. നിറ വ്യത്യാസവും ചെറിയ വ്യത്യാസങ്ങളും ഒഴിച്ചാൽ അതേ വസ്ത്രം തന്നെയല്ലേ ഇതും എന്നാണ് ആരാധകർ ചോദിക്കുന്നത്. വയറ് വരെ നീണ്ട ഓപ്പണുള്ള കഴുത്താണ് പ്രിയങ്കയുടെ വസ്ത്രത്തിന്റെ പ്രധാന ആകർഷണം. എന്നാൽ ഇത് വർഷങ്ങൾക്ക് മുൻപ് തന്നെ ഗ്രാമി വേദിയിൽ ജെന്നിഫർ അണിഞ്ഞിരുന്നു. കഴുത്തിന്റെ വീ ആകൃതി കാൽ ഭാഗത്തും ഉണ്ടായിരുന്നു. അത് മാത്രം ഒഴിച്ച് വെച്ചാൽ പ്രിയങ്ക ധരിച്ച വസ്ത്രത്തിനു വലിയ വ്യത്യാസമില്ല എന്നാണ് ജെന്നിഫർ ആരാധകരുടെ പക്ഷം. അന്ന് ജെന്നിഫറിന്റെ ആ ബോൾഡൻ ലുക്ക് ഫാഷൻ ലോകം ചർച്ചയാക്കിയിരുന്നു. പ്രിയങ്കയ്ക്ക് എതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. ജെന്നിഫറിന് പകരം ആവാനാണ് പ്രിയങ്കയുടെ ശ്രമമെങ്കില്‍ അത് നടപ്പില്ലെന്ന്പലരും കയർക്കുന്നുണ്ട്. ഭർത്താവ് നിക്കിനോടും സഹോദരങ്ങളോടൊപ്പവുമാണ് പ്രിയങ്ക ഗ്രാമി വേദിയിൽ എത്തിയത്. നിക്കിന്റേയും സഹോദരന്മാരുടേയും സംഗീത ആല്‍ബം മികച്ച പോപ്- സംഘത്തിന് വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
