പങ്കാളിയുടെ ലൈംഗികാവയവങ്ങളെ ചുണ്ടുകളോ, നാവോ, തൊണ്ടയോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്ന ലൈംഗിക പ്രക്രിയയാണ് വദനസുരതം. ലൈംഗികബന്ധത്തിലെന്നതുപോലെ വദനസുരതത്തിലും വ്യത്യസ്തതയ്ക്കായി വിവിധ നിലകൾ ഉപയോഗപ്പെടുത്താറുണ്ട്. അറുപത്തിയൊമ്പത് (69) എന്നത് പരക്കെ അറിയപ്പെടുന്ന ഒരു നിലയാണ്. കാകിലം എന്നും ഈ നിലയ്ക്ക് പേരുണ്ട്.
ഈ നിലയിൽ രണ്ടുപങ്കാളുകൾക്കും ഒരേ സമയം തന്നെ ലൈംഗിക ഉത്തേജനം നല്കുവാനും നേടുവാനും സാധിക്കും. കൂടാതെ പങ്കാളിയുടെ മുഖത്തോട് ചേര്‍ന്നിരുന്ന് ലൈംഗികാവയവങ്ങളെ വായോടടുപ്പിച്ചും തൊണ്ടയിലേയ്ക്കു കടത്തിവയ്‍ച്ചും വദനസുരതത്തിലേർപ്പെടാറുണ്ട്. ഇതിന് മുൻപും ശേഷവും ലൈംഗികാവയവങ്ങൾ ശുദ്ധജലത്താൽ കഴുകുന്നത് ശുചിത്വം പാലിക്കുന്നതിന് ആവശ്യമാണ്