തിരുവനന്തപുരം: ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസ് എടുത്തു. ശാന്തിവിള ദിനേശൻ സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നാണ് പരാതി.
സൈബര്‍ സെല്ലില്‍ ഭഗതലക്ഷ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം സ്ത്രീകളെ വളരെ മോശമായ രീതിയിൽ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബർക്കെതിരെ കരി ഓയിൽ പ്രയോഗം നടത്തി മാപ്പും പറയിച്ച കേസിൽ യുട്യൂബർ ആയ വിജയ് പി. നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തു.