ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കും

ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. എല്ലാംപ്രായക്കാരിലും ഇത് കണ്ടുവരുന്നു. പ്രായമാകുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ലൈംഗികതയെ സാരമായി ബാധിക്കുന്നത് സ്വാഭാവികമാണ്. പ്രമേഹം, ഹൃദയ സംബന്ധിയായ അസുഖങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍, ഹോര്‍മോണ്‍ അസംതുലിതാവസ്ഥ, ആര്‍ത്തവവിരാമം, കരള്‍ രോഗങ്ങള്‍, വൃക്ക തകരാര്‍, മദ്യപാനം, മയക്കുമരുന്ന് ദുരുപയോഗം, വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ ലൈംഗിക താല്‍പര്യത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാം.

ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, പങ്കാളിയെ തൃപ്തിപെടുത്താനകുമോയെന്ന ആകുലത, വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വിഷാദം, കുറ്റബോധം, മുമ്പുണ്ടായിട്ടുള്ള തിക്താനുഭവം തുടങ്ങിയവയും ലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!