ലൈംഗിക പ്രകൃയക്കിടെ ഉത്തേജിതയാകാത്തത് ലൂബ്രിക്കേഷനെ ബാധിക്കുന്നു. ആവശ്യത്തിന് ഉത്തേജിക്കപ്പെടാതിരിക്കുന്നതാണ് പ്രധാനകാരണം. ഉല്‍കണ്ഠയും ഉത്തേജനത്തെ ബാധിക്കുന്നു. രക്തചംക്രമണ വ്യവസ്ഥയിലുള്ള പ്രശ്നങ്ങള്‍ യോനിയിലേയ്ക്കും ക്ലിറ്റോറിസിലേയ്ക്കും ആവശ്യത്തിന് രക്തംപ്രവഹിക്കുന്നതിന് തടസമാകുന്നു. ഇത് ഉത്തേജനമില്ലായ്മയുണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
താല്പര്യമില്ലായ്മ, അറിവില്ലായ്മ, കുറ്റബോധം, ഉല്‍ക്കണ്ഠ, മുമ്പുണ്ടായ തിക്താനുഭവം എന്നിവ രതിമൂര്ച്ചെയ ബാധിക്കുന്നു. ആവശ്യത്തിന് ഉത്തേജിപ്പിക്കപ്പെടാത്തതും കഴിക്കുന്ന മരുന്നുകളും മാറാരോഗങ്ങളും രതിമൂര്‍ച്ചയെ സാരമായി ബാധിക്കുന്നതായി ഗവേഷകര്‍ പറയുന്നു.
ലൈംഗികതയോട് താല്പര്യമില്ലാത്ത അവസ്ഥയ്ക്കുപിന്നില് നിരവധി കാരണങ്ങളുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിവിധ ചിക്തിസകള്. (ഉദാ. അര്‍ബുദ ചികിത്സയുടെ ഭാഗമായി ചെയ്യുന്ന കീമോതെറാപ്പി), വിഷാദരോഗം, ഗര്‍ഭാവസ്ഥ, മാനസിക സമ്മര്‍ദം, ക്ഷീണം തുടങ്ങിയവ ചില കാരണങ്ങളാണ്. ഒരെ പ്രവൃത്തിമൂലമുള്ള താല്പര്യക്കുറവ്, ജോലി, കുട്ടികളെ നോക്കല്‍ തുടങ്ങിയ ജീവിതരീതിയുമായുള്ള പ്രശ്നങ്ങള്‍ എന്നിവയും താല്പര്യക്കുറവിന് കാരണമാകുന്നു.