മാനസികമോ ശാരീരികമോആയ കാരണങ്ങള്‍മൂലം ലൈംഗിക പ്രശ്നങ്ങളുണ്ടാകാം. സ്ത്രീകളിലെ ലൈംഗിക പ്രശ്നങ്ങൾ ലക്ഷണങ്ങള്‍ വിശകലനം ചെയ്ത് ശാരീരിക പരിശോധനനടത്തിയാണ് യഥാര്‍ഥ പ്രശ്നം കണ്ടെത്തുന്നത്. യോനീപ്രദേശം വിശദമായ പരിശോധിക്കുന്നതിലൂടെ ഇതുസംബന്ധിച്ചുള്ള ശാരീരിക പ്രശ്നങ്ങള്‍ കണ്ടെത്താനാകുന്നു. യോനീ പ്രദേശത്തെ കോശങ്ങളിലുള്ള മാറ്റങ്ങളും വിശകലനം ചെയ്യുന്നു. ഇതൊടൊപ്പംതന്നെ മറ്റ് പരിശോധനകളും ഡോക്ടര്‍ നിര്‍ദേശിക്കും.
ലൈംഗികതയോടുള്ള മനോഭാവം, ഭയം, ഉല്‍ക്കണ്ഠ, മുമ്പുണ്ടായിട്ടുള്ള തിക്താനുഭവം, റിലേഷന്‍ഷിപ്പ് പ്രശ്നങ്ങള്‍, മദ്യപാനം തുടങ്ങിയവ ചോദിച്ചറിയുന്നതിലൂടെ ഏതുതരത്തിലുള്ള ചികിത്സയാണ് ആവശ്യമെന്ന നിഗമനത്തിലെത്താന്‍ ഡോക്ടറെ സഹായിക്കുന്നു. വനിതാ ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളുമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. വ്യത്യസ്ഥ തരത്തിലുള്ള ശാരീരിക മാനസിക പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഇവര്‍ക്കാകും. മറ്റ് ചികിത്സാരീതികള്‍ ഏതെന്ന് തുടര്‍ന്ന് കാണുക