ചലച്ചിത്ര നടി വഫ ഖദീജ റഹ്മാന് അഭിഭാഷകയായി എൻറോള്‍ ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാന വഫ. ഈ ദിവസത്തിനായി ഏറെ നാളായി സ്വപ്നം കാണുന്നു. പക്ഷേ ഇതുപോലെയാകുമെന്ന് സങ്കൽപിച്ചിരുന്നില്ല’– ചിത്രങ്ങള്‍ പങ്കുവച്ച് വഫ കുറിച്ചു. തിരുവനന്തപുരം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ എൽഎൽബി ബിരുദം നേടിയത്.ഇത്തവണ ഓൺലൈനിലൂടെയായിരുന്നു വിദ്യാർത്ഥികളുടെ എൻറോൾമെന്റ് ചടങ്ങ്.ദക്ഷിണ കര്‍ണ്ണാടകയിലെ ബ്യാരി വിഭാഗത്തിൽപെട്ട വഫ, അബ്ദുള്‍ ഖാദര്‍, ഷാഹിദ ദമ്പതികളുടെ മകളാണ്
