നടൻ മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. ചിത്രത്തിലെ പുതിയ പ്രൊമൊ വീഡിയോ പുറത്തിറങ്ങി. ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ ശാലിനി പാണ്ഡെയും , അഞ്ജലിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് മാധവനും, അനുഷ്കയും ഒന്നിച്ചൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. കാഴ്ചവൈകല്യമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്കയുടെ കഥാപാത്രം. കോവിഡ് മൂലം ചിത്രം ഒക്ടോബർ രണ്ടിന് ആമസോൺ പ്രൈമിൽ നേരിട്ട് റിലീസ് ചെയ്യും.