പാലക്കാട്: മോഹൻലാൽ ചിത്രം കന്മദം എന്ന ചിത്രത്തിൽ മുത്തശ്ശി ആയി എത്തി മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി ശാരദ അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായയുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ (92). കന്മദം എന്ന ചിത്രത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ മുത്തശ്ശിയെ ആരും മറക്കില്ല. പട്ടാഭിഷേകം എന്നീ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
