പെണ്‍കുട്ടികള്‍ പത്തിനും പതിനാറിനുമുടയ്ക്ക് വയസ്സറിയിക്കുന്നതോടെ (ആര്‍ത്തവാരംഭം) ശൈശവത്തില്‍നിന്നും കൗമാരത്തിലേക്കുള്ള അവരുടെ കാല്‍വയ്പായി. ഓരോരുത്തരും വിവിധ സമയത്താണ് മാറിത്തുടങ്ങുന്നത്. ശാരീരികമാറ്റം, പെരുമാറ്റം, ജീവിതരീതി ഒക്കെ മാറുന്നു.ഇക്കാലത്തെ മാറ്റങ്ങള്‍ ഇവയാണ്:
കൈകാലുകളും പാദങ്ങളും ഇടുപ്പും മാറിടവും വലുതാവുന്നു. ശരീരം ഉല്പാദിപ്പിക്കുന്ന ചില ഹോര്‍മോണുകള്‍ പ്രത്യേക രാസ സന്ദേശവാഹകരായി ശരീരത്തോട് എങ്ങനെ വളരണമെന്നും മാറണമെന്നും നിര്‍ദ്ദേശിക്കുന്നു. ഗുഹ്യഭാഗങ്ങള്‍ വളരുകയും ദ്രാവകം പുറപ്പെടുവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ചര്‍മ്മം കൂടുതല്‍ എണ്ണമയമുള്ളതാകുന്നു. കക്ഷത്തും കൈകാലുകളിലും മറ്റും രോമം പ്രത്യക്ഷപ്പെടുന്നു.