മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ത്രില്ലിൽ വെങ്കിടേഷ്, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രത്യക്ഷപ്പെട്ട താരമാണ് വെങ്കിടേഷ് വിപി. ലാല്‍ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതനിലൂടെയാണ് നടന്‍ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു പിന്നാലെ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചു. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം വെങ്കിടേഷ് പങ്കുവെച്ചിരുന്നു. മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം ദി പ്രീസ്റ്റിലാണ് നടന്‍ അഭിനയിക്കുന്നത്. മെഗാസ്റ്റാറിനെക്കുറിച്ചും സിനിമയെക്കുറിച്ചുമുളള വെങ്കിടേഷിന്റെ പുതിയ പോസ്റ്റ് വൈറലായിരിക്കുകയാണ്.

“ദൈവത്തിന് നന്ദി…
ദ പ്രീസ്റ്റ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അതു നല്‍കിയ പ്രിയപ്പെട്ട മമ്മൂക്കയോട് ഒരായിരം നന്ദിയും കടപ്പാടും. അന്ന് ഓഡിയോ ലോഞ്ചില്‍ ഫോട്ടോ എടുക്കാനുള്ള ആഗ്രഹം സാധിച്ചു തന്ന മമ്മൂക്ക, ഇന്ന് അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം തന്നു. വീണ്ടും കിളി പറന്ന നിമിഷം. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം. അതോടൊപ്പം ആന്റോ ജോസഫ് ചേട്ടനോടും ഉണ്ണികൃഷ്ണന്‍ സാറിനോടും ജോഫിന്‍ ടി ചാക്കോ ചേട്ടനോടും ദീപു പ്രദീപ് ചേട്ടനോടും ബാദുഷ ഇക്കയോടും ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരോടും നന്ദി പറയുന്നു”. വെങ്കിടേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
മഞ്ജു വാര്യര്‍ നായികയാവുന്ന ദ പ്രീസ്റ്റില്‍ നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ അയ്യപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, അമേയ മാത്യൂ, ടോണി ലൂക്ക് തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് . ‘ദ പ്രീസ്റ്റ്’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!