താല്പര്യമില്ലായ്മ, അറിവില്ലായ്മ, കുറ്റബോധം, ഉല്‍ക്കണ്ഠ, മുമ്പുണ്ടായ തിക്താനുഭവം എന്നിവ രതിമൂര്ച്ചെയ ബാധിക്കുന്നു. ആവശ്യത്തിന് ഉത്തേജിപ്പിക്കപ്പെടാത്തതും കഴിക്കുന്ന മരുന്നുകളും മാറാരോഗങ്ങളും രതിമൂര്‍ച്ചയെ സാരമായി ബാധിക്കുന്നതായി ഗവേഷകര്‍ പറയുന്നു.
ബന്ധപ്പെടുമ്പോള്‍ വേദനയുണ്ടാകുന്നതിനു പിന്നില്‍ നിരവധികാരണങ്ങളാണുള്ളത്. ഗര്‍ഭാശയമുഴ, ഓവറേറിയന് സിസ്റ്റ്, യോനീസങ്കോചം, ലൂബ്രിക്കേഷന്റെ കുറവ്, യോനിയിലെ വരള്‍ച്ച, ശസ്ത്രക്രിയക്കിടെ യോനീഭാഗത്തെ ടിഷ്യുവിലുണ്ടാകുന്ന പാടുകള്‍, ലൈംഗിക രോഗങ്ങള്‍ തുടങ്ങിയവ ലൈംഗിക ബന്ധം വേദനാപൂര്ണമാക്കും. മാനസിക കാരണങ്ങളാണ് യോനീ സങ്കോചത്തിന് കാരണമാകുന്നത്. മനസിന്റെ ആഴങ്ങളിലെങ്ങോ പതുങ്ങിക്കിടക്കുന്ന ലൈംഗികവിരക്തി, ഭയം, പാപബോധം, ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങള്‍ എന്നിവയൊക്കെ വജൈനിസ്മസിനു കാരണമാകാം.