രതിയിലേര്‍പ്പെടുന്ന ഭൂരിപക്ഷം സ്ത്രീകളും ഇണയുടെ ചുംബനം ആസ്വദിക്കും

ചുംബനം പലതരത്തിലുണ്ട്. കവിളില്‍ നല്‍കുന്ന ചുംബനം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റേതുമാണ്. നെറ്റിയിലേകുന്ന ചുംബനം കരുതലിന്റെയും. ഇതില്‍ നിന്നും തീര്‍ത്തും വിഭിന്നമായ ചുംബനമുണ്ട്. അത് പ്രണയിക്കുന്നവരുടേതാണ്. ചുണ്ടോട് ചുണ്ട് ചേര്‍ത്ത് പങ്കുവെക്കുന്നതാണ് ആ ചുംബനം.

ലൈംഗികതയില്‍ ചുംബനത്തിനുള്ള സ്ഥാനം വളരെ വലുതാണ്. രതിയിലേര്‍പ്പെടുന്ന ഭൂരിപക്ഷം സ്ത്രീകളും ഇണയുടെ ചുംബനം ആസ്വദിക്കുന്നുണ്ടെന്ന് ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ മനശാസ്ത്രജ്ഞരായ സിന്‍സി മെസ്‌കനും ഡേവിഡ് ബ്ലൂസും നടത്തിയ പഠനത്തില്‍ പറയുന്നു. ചുംബനമെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത് ഫ്രഞ്ച് കിസ്സ് തന്നെ. വായ തുറന്നുള്ള ചുംബനമാണിത്. നാവ് നുണഞ്ഞ് ചുംബിക്കുമ്പോള്‍ നാവ് അയച്ച് പിടിക്കുകയും ചുണ്ടുകള്‍ മുറുക്കിപ്പിടിക്കുകയും വേണം. സംഭോഗ സമാനമായ സംതൃപ്തി സമ്മാനിക്കും ഈ ചുംബനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!