സംവിധായകൻ സക്കറിയ സംവിധാനം ചെയ്തിരിക്കുന്ന ‘ഹലാൽ ലൗ സ്റ്റോറി’ ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തുന്നു. ഒക്ടോബർ 15നാണ് റിലീസ് ഒരുക്കിയിരിക്കുന്നത്. പപ്പായ സിനിമാസിന്റെ ബാനറിൻ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നു.
ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദീൻ, ഗ്രേസ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രത്തിൽ മുഹ്സിൻ പരാരി, സക്കറിയ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.