ഷാരൂഖിനെ മര്‍ദ്ദിച്ചുവെന്ന കാരണം പറഞ്ഞാണ് വിസ നിഷേധിച്ചു..ഗുല്‍ഷന്‍ കുമാർ

 

ഷാരൂഖ് ഖാന്‍ കാരണം തനിക്ക് വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിക്കപ്പെട്ടുവെന്ന് നടന്‍ ഗുല്‍ഷന്‍ കുമാര്‍ പറയുന്നു. മൊറോക്കയിലേക്കുള്ള വിസ അപേക്ഷിച്ചപ്പോഴുള്ള രസകരമായ സംഭവമാണ് ഗുല്‍ഷന്‍ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്പോൾ.

മൊറോക്കയിലേക്കുള്ള വിസയ്ക്ക് അപേക്ഷിച്ചെങ്കിലും നിഷേധിച്ചു. കാരണം അവിടുത്തെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ കടുത്ത ഷാരൂഖ് ആരാധകനായിരുന്നു. ഷാരൂഖിനെ മര്‍ദ്ദിച്ചുവെന്ന കാരണം പറഞ്ഞാണ് വിസ നിഷേധിച്ചത് എന്നാണ് ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോക്കിടെ ഗുല്‍ഷന്‍ പറയുന്നത്.

യെസ് ബോസ്, ഡ്യൂപ്ലിക്കേറ്റ് എന്നീ സിനിമകളില്‍ ഗുല്‍ഷന്‍ ഷാരൂഖിനെ മര്‍ദ്ദിക്കുന്ന രംഗങ്ങളുണ്ട്. ഷാരൂഖ് തന്റെ സുഹൃത്താണ്, സഹോദരനാണ്, ജീവിതത്തില്‍ മര്‍ദ്ദിക്കാറില്ല, സിനിമകളില്‍ മാത്രമാണ് എന്ന് പറഞ്ഞ് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു എന്നും ഗുല്‍ഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!