ജയം രവി, അരവിന്ദ് സ്വാമി, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ അഭിനയിച്ചു തകർത്ത തനി ഒരുവൻ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. മോഹൻരാജ സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ചിത്രം 2015 ലാണ് പുറത്തിറങ്ങിയത്. ജയം രവിയായിരുന്നു നായകനായി അഭിനയിച്ചത്. അരവിന്ദ് സ്വാമിയുടെ വില്ലൻ വേഷമാണ് ഏറ്റവും കൂടുതൽ കയ്യടി നേടിയത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന വിവരം സംവിധായകൻ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ജയം രവി തന്നെയാണ് നായകവേഷത്തിൽ എത്തുന്നത്