മഞ്ജു വാര്യര്‍ ചിത്രം കയറ്റത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു

സനൽകുമാർ ശശിധരൻ, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത ചത്രമാണ് ‘കയറ്റം’ (A’HR). ചിത്രത്തിൻറെ ട്രെയ്‌ലർ എ ആർ റഹ്‌മാൻ റിലീസ് ചെയ്തു.

ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിങ്, സൗണ്ട് ഡിസെെന്‍ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമാക്കിയാണ് ‘കയറ്റം’ ഒരുക്കിയിരിക്കുന്നത്. സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ചന്ദ്രു സെൽവരാജ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. ചിത്രം ഒക്ടോബര്‍ ഏഴ് മുതല്‍ നടക്കുന്ന 25-ാംമത് ബുസാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!