പൃഥ്വിരാജ് ചിത്രം കടുവയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘കടുവയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നീണ്ട ഇടവേളയക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. ചിത്രത്തിന്റെ ഛായാഗ്രഹണം രവി കെ. ചന്ദ്രന്‍. ഗജിനി, മൈ നെയിം ഈസ് ഖാന്‍, ഭാരത് ആനെ നേനു, ആദിത്യ വര്‍മ തുടങ്ങിയ വമ്ബന്‍ സിനിമകള്‍ക്കു ശേഷം രവി ക്യാമറ ചെയ്യുന്ന സിനിമയാണ് കടുവ.

മലയാളത്തില്‍ 2000ല്‍ റിലീസ് ചെയ്ത പുനരധിവാസം എന്ന സിനിമയിലാണ് അദ്ദേഹം അവസാനം പ്രവര്‍ത്തിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. യഥാര്‍ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ‘കടുവ’ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!