ജീവിതരീതികള്‍ നിങ്ങളുടെ ലൈംഗിക ചോദനയെ ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട്

ജീവിതരീതികള്‍ നിങ്ങളുടെ ലൈംഗിക ചോദനയെ ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് . ന്യൂഡല്‍ഹിയിലെ 21നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീ, പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരഭാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തങ്ങളുടെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി 30വയസിന് മുകളില്‍ പ്രായമുള്ള 79 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നു. വ്യായാമത്തിന്‍റെ അഭാവവും അനാരോഗ്യകരമായ ഭക്ഷണക്രമവുമാണ് തങ്ങള്‍ക്ക് വിനായവുന്നതെന്ന് 76ശതമാനം പുരുഷന്മാര്‍ വിശ്വസിക്കുന്നു.

പിരിമുറുക്കം എല്ലാ വിഭാഗത്തിന്‍റെയും ലൈംഗിക ചോദനകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാല്‍ പിരിമുറുക്കം അനുഭവിക്കുന്നവരില്‍ പുരുഷന്മാര്‍ക്കാണ് സ്ത്രീകളെക്കാള്‍ കൂടുതല്‍ ലൈംഗിക ചോദനയുള്ളത്. എന്നാല്‍ ഏത് തരത്തിലുള്ള പിരിമുറുക്കം ആണെന്നുള്ളതും കണക്കിലെടുക്കേണ്ടതുണ്ട്. ജോലി സംബന്ധമായ പിരിമുറുക്കം പുരുഷന്മാരിലാണ് കൂടുതല്‍. ജോലി സംബന്ധമായ പിരിമുറുക്കം 21.1 ശതമാനം പുരുഷന്മാരുടെ ലൈംഗിക ചോദനയെ പ്രതികൂലമായി ബാധിക്കുമ്പോള്‍ 9.5 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ ഈ പ്രശ്‌നം നേരിടേണ്ടി വരുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!