ലൈംഗിക ബന്ധത്തിൽ ലൂബ്രിക്കന്റായി വെളിച്ചെണ്ണ ഉപയോഗിക്കാതിരിക്കുക

ലൈംഗിക ബന്ധം സുഗമമാക്കാന്‍ ശരീരം തന്നെ അത്യാവശ്യം ലൂബ്രിക്കന്റ്‌സ് ഉത്പാദിപ്പിക്കാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് കുറവായിരിക്കും. അത്തരം സ്ത്രീകളെ സംബന്ധിച്ചിടത്തോളും സെക്‌സ് ഏറെ വേദനാജനകം ആയിരിക്കും. ഏറ്റവും എളുപ്പം കൈയ്യില്‍ കിട്ടുന്ന ലൂബ്രിക്കന്റ് ആയ വെളിച്ചെണ്ണ തന്നെ അങ്ങ് ഉപയോഗിച്ചേക്കാം എന്ന് വിചാരിക്കരുത്. അത് ചിലപ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കായിരിക്കും നയിക്കുക.

വെളിച്ചെണ്ണ മാത്രമല്ല, ചിലര്‍ പെട്രോളിയം ജെല്ലിയും ലൂബ്രിക്കന്റ് ആയി ഉപയോഗിക്കാറുണ്ട്. യോനി ഉള്‍പ്പെടെയുള്ള സ്വകാര്യ ഭാഗങ്ങളില്‍ ഇതെല്ലാം ഉപയോഗിക്കുന്നത് നന്നായി ആലോചിച്ച് വേണം. ഏറ്റവും നല്ലത് ഏതെങ്കില്‍ വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റ്‌സ് തന്നെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!