കാജൽ അഗർവാൾ വിവാഹിതയാകുന്നു. ചൊവ്വാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ്താരം ഇക്കാര്യം അറിയിച്ചത്. ബിസിനസുകാരൻ ആയ ഗൗതം കിച്ച്ലു ആണ് വരൻ. ഒക്ടോബർ 30 ന് മുംബൈയിൽ അവരുടെ അടുത്ത കുടുംബങ്ങളുടെ സാന്നിധ്യത്തിൽ വിവബഹം നടക്കും. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമാണ് ഗൗതം. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും തരാം വെളിപ്പെടുത്തി.
പ്രഖ്യാപനം വന്നയുടനെ അഭിനേതാക്കളായ ഫഹദ് ഫാസിലും ഹൻസികയും അഭിനന്ദനവുമായി എത്തി. 2004ൽ പുറത്തിറങ്ങിയ ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജൽ അഭിനയരംഗത്തേയ്ക്ക് എത്തിയത്. ഇന്ത്യൻ 2 എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിക്കാൻ കാജൽ അഗർവാൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽ ഹാസൻ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവർ അഭിനയിക്കുന്നു.