ഗമനത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രഗത്ഭയായ നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ശ്രിയ ശരൺ ഹ്രസ്വമായ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിലെത്തുകയാണ്. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗമനം.സുജാന റാവു സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രിയയുടെ ഒരു തിരിച്ചുവരവായിരിക്കുമെന്നാണ് റിപ്പോർട്ട്.

ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യ എന്റർടെയ്‌നറായി ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖർ വി.എസ് എന്നിവരാണ് ചിത്രത്തിൻറെ നിർമാതാക്കൾ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!