സക്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹലാൽ ലൗ സ്റ്റോറി’യുടെ ടീസർ പുറത്തിറങ്ങി. ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഒക്ടോബർ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത് . സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയാണ് ഹലാൽ ലൗ സ്റ്റോറി. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, ജോജു ജോർജ്, ഷറഫുദ്ദീൻ, സൗബിൻ ഷാഹീർ, ഗ്രേസ് ആന്റണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
സംവിധായകനും മുഹ്സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം- ആഷിഖ് അബു, ജെസ്ന ആഷിം, ഹർഷാദ് അലി. ചിത്രത്തിന്റെ എഡിറ്റ് ചെയ്തിരിക്കുന്നത് – സൈജു ശ്രീധരൻ, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് – അജയ് മേനോൻ, സംഗീതം- ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയൻ, യാക്സൺ ഗാരി പെരേര, നേഹ നായർ, പിആർഒ- ആതിര ദിൽജിത്ത് എന്നിവരാണ്.