ലൈംഗിക പ്രശ്നങ്ങളിൽ ഒന്നാമനാണ് പുരുഷൻമാരിലെ ഉദ്ധാരണക്കുറവ്. ശാരീരികവും മാനസികവുമായ കാരണങ്ങളാൽ ഉദ്ധാരണക്കുറവു വരാം. മാനസികകാരണങ്ങളാലുണ്ടാകുന്ന ഉദ്ധാരണക്കുറവ് ചെറുപ്പക്കാരിലാണ് കൂടുതൽ. ഉദ്ധാരണക്കുറവ് ശാരീരികമാണോ മാനസികമാണോ എന്നു തിരിച്ചറിയാൻ വഴിയുണ്ട്. ഉണരുന്നതിനു മുന്നോടിയായി പുലർകാലത്ത് സ്വാഭാവികമായ ഉദ്ധാരണം ഉണ്ടെങ്കിൽ ശാരീരികമായ പ്രശ്നം ഇല്ല എന്നു മനസ്സിലാക്കാം. അതുപോലെ ദാമ്പത്യജീവിതത്തിൽ ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നവർക്കും സ്വയം ഭോഗം ചെയ്യുമ്പോഴും മറ്റും ഉദ്ധാരണം വേണ്ടരീതിയിലുണ്ടെങ്കിൽ ഉദ്ധാരണത്തകരാറ് മാനസികമാണെന്നുറപ്പിക്കാം.
ഉത്കണ്ഠ, വിഷാദം മുതൽ വ്യക്തിയുടെ ഉള്ളിലുള്ള പ്രശ്നങ്ങളും പങ്കാളിയുമായുള്ള ബന്ധത്തിലുള്ള പ്രശ്നവും ഉദ്ധാരണക്കുറവു വരുത്താം. അവ പരിഹരിക്കണം.ലൈംഗികതയിൽ സ്വയം ആനന്ദിക്കുന്നതിനു മുൻഗണന കൊടുക്കുകയും പങ്കാളിയിലെ മാറ്റങ്ങളിൽ ശ്രദ്ധിക്കുന്നതും ആ ഉദ്ധാരണം കൂട്ടും. ഉത്തേജനം ലഭിക്കുന്ന വിധം പങ്കാളിയെ കാണുകയെന്നത്(വസ്ത്രധാരണ രീതി ഉൾപ്പെടെ) പുരുഷന്റെ ഉദ്ധാരണം മെച്ചപ്പെടുത്തും.