അശ്ലീല വിഡിയോകൾ കാണുന്നത് അമിതമായാൽ അത് ലൈംഗികതായേ ബാധിക്കും

അശ്ലീലചിത്രങ്ങൾ മുതൽ വിഡിയോ വരെയുള്ള പോണുകളോട് അടിമത്തമനോഭാവം വരുന്ന അവസ്ഥ സ്മ‍ാർട് ഫോൺ യുഗത്തിൽ ഏറെ കൂടിയിട്ടുണ്ട്. കൗമാരക്കാരിലാണ് ഈ പ്രശ്നം കൂട‍ുതലെങ്കിലും മധ്യവയസ്സുള്ളവരിലും കൂടിവരുന്നതായി വിദഗ്ധർ പറയുന്നു. മറ്റു കാര്യങ്ങൾ പിന്നത്തേക്ക് മാറ്റിവച്ച് പതിവായി ചിലപ്പോൾ ദിവസം പല തവണ അശ്ലീല വിഡിയോകളും മറ്റും കാണാൻ ശ്രമിക്കുന്നുണ്ടെങ്കിൽ പോൺ അഡിക്ഷനിലേക്ക് നീങ്ങുകയാണ് എന്നു പറയാം.

പലരും പ‍ിരിമുറുക്കത്തിനുള്ള പരിഹാരമായിക്കൂടി അശ്ലീലദൃശ്യങ്ങൾ കാണ‍ാറുണ്ട്. അതു സ്വയം തിരിച്ചറിയുക, മറ്റു കാര്യങ്ങളിൽ വ്യാപ‍ൃതരാകുക. അശ്ലീല വിഡിയോ കാണുന്നതിന് ദിവസം എത്ര സമയം ഉപയോഗിക്കുന്നുവെന്നു സ്വയം ധാരണയുണ്ടാക്കുകയും പതിവായി അതു കാണുന്ന സമയത്ത് കാണാൻ കഴിയാത്ത സാഹചര്യങ്ങളിൽ സ്വയം അകപ്പെടുകയും ചെയ്യുക. ഉദാ–ബന്ധുക്കളോടോ സുഹൃത്തുക്കളോടോ സമയം ചെലവഴിക്കുന്നതുപോലെ. ഒരെണ്ണം കണ്ട് അവസാനിപ്പിക്കാം എന്നു കരുതിയാവും കണ്ടുതുടങ്ങുക. എന്നാൽ ഒന്നു കണ്ട്, മറ്റൊന്നു കണ്ട് പിന്നെയും കണ്ട് പോകുന്ന ശീല‍ം ഉണ്ട‍് എന്നു സ്വയം ബോധ‍്യപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!