തമിഴ് ചിത്രം ലാഭത്തിൻറെ ചിത്രീകരണം ചെന്നൈയിൽ പുനരാരംഭിച്ചു

ശ്രുതി ഹാസൻ ചെന്നൈയിൽ ലാഭത്തിൻറെ അവസാനഘട്ട ഷൂട്ടിംഗ് പുനരാരംഭിച്ചു. മക്കൽ സെൽവൻ വിജയ് സേതുപതിയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഷെഡ്യൂളിൽ ചേർന്നു. എസ്പി ജനനാഥൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലയരാസന്‍, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു. ഡി. ഇമ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ രാംജി നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!