പോണ്‍ കാണുന്നവരില്‍ പങ്കാളിയോടുള്ള ബന്ധം കുടുതല്‍ ദൃഢമാണെന്ന് റിപ്പോർട്ട്

പോണ്‍ കാണുന്നവരില്‍ ബന്ധം കുടുതല്‍ ഉറയ്ക്കുമത്രേ. പശ്ചിമ ഒന്റാരിയോ സര്‍വകലാശാലയിലെ ഒരു പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയുടെ പഠനമാണ് പോണ്‍ കാഴ്ചയ്‌ക്കെതിരേ മുമ്പ് ഇറങ്ങിയിരിക്കുന്ന സിദ്ധാന്തങ്ങളെയെല്ലാം പൊളിച്ചടുക്കിയിരിക്കുന്നത്. വിവാഹിതരായവരും പങ്കാളികളുമായി ഒമ്പതിലധികം വര്‍ഷം ഒന്നിച്ചു താമസിക്കുന്നവരുമായ അനേകം യുവാക്കളെ ഇവര്‍ പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ പോണ്‍ അഡിക്ഷന്‍ ഉള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിക്കുകയും ചെയ്തു.

സെക്‌സ് മാഗസിന്‍ പതിവായി കാണുന്നവരും അതിലെ യുവ മോഡലുകളുടെ നഗ്നദൃശ്യങ്ങള്‍ അടങ്ങുന്ന സെന്റര്‍ സ്‌പ്രെഡ് പതിവായി ആസ്വദിക്കുകയും ചെയ്തിരുന്ന യുവാക്കളെയായിരുന്നു ഒരു വിഭാഗത്തില്‍ പെടുത്തിയത്. ഈ വിഭാഗക്കാര്‍ മാന്യന്മാരെന്ന വിശ്വസിക്കുന്നവരേക്കാള്‍ പങ്കാളിയുമായി അതിശക്തമായ ബന്ധം നില നിര്‍ത്തുന്നതായി കണ്ടെത്തുകയായിരുന്നു. ഇത്തരക്കാര്‍ക്ക് ലൈംഗികദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് കൊണ്ട് പങ്കാളിയോടുള്ള സ്‌നേഹം ഒട്ടും കുറയുന്നില്ലെന്നും എതിര്‍വിഭാഗത്തേക്കാള്‍ കൂടുതലാണെന്നും പഠനം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!