പുതിയ ചിത്രങ്ങൾ പങ്കുവച്ച് അനുമോൾ

ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രീയപ്പെട്ട യുവ നടിയാണ് അനുമോൾ. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം സോഷ്യൽമീഡിയയിൽ സജീവമാണ്. ഇപ്പോൾ തരാം പങ്കുവച്ച പുതിയ ചിത്രങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്.

ഇതെന്റെ പ്രിയപ്പെട്ട വസ്ത്രം എന്ന ‌പോസ്‌റ്റോടെയാണ് ചിത്രം പങ്കുവച്ചത്. ഷട്ടർ എന്ന ചിത്രത്തിലാണ് തരാം അവസാനമായി അഭിനയിച്ചത്. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെ തമിഴ് രംഗത്ത് അരങ്ങേറ്റം കുറിച്ച അനുമോൾ പിന്നീട് തമിഴിൽ അഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങൾ ആണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നത് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!