കുഞ്ഞ് ജനിച്ച ശേഷം ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മിക്ക സ്ത്രീകൾക്കും വേദന അനുഭവപ്പെടും

കുഞ്ഞ് ജനിച്ച ശേഷം ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന അനുഭവം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.  ഇന്ത്യയിലെ മിക്കയിടങ്ങളിലും അമ്മയെയും കുഞ്ഞിനെയും 40 ദിവസം മാറ്റി പാർപ്പിക്കുന്ന രീതി പിന്തുടരുന്നുണ്ട്. ചിലയിടങ്ങളിൽ ഇത് 90 ദിവസം വരെ നീളും. ഇതിന് ചില ശാസ്ത്രീയ വശങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. ഏകദേശം 3-8 ആഴ്ചകൾക്ക് ശേഷമാണ് പ്രസവശേഷമുള്ള രക്തസ്രാവം പൂർണമായി നിൽക്കുക. ഏറ്റെടുത്ത വലിയൊരു ജോലി പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുന്നതിന്റെ സൂചനയാണിത്. നിങ്ങളുടെ ഗർഭാശയമുഖത്ത് ഉണ്ടായിരിക്കാവുന്ന പരുക്കുകൾ ഭേദമായി പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി എന്നുള്ളതിന്റെയും സൂചനയാണിത്.

മിക്ക സ്ത്രീകൾക്കും ഈ അവസരത്തിൽ വേദന അനുഭവപ്പെടും, സിസേറിയനോ സാധാരണ പ്രസവമോ എന്നുള്ളത് ഇവിടെ പ്രസക്തമല്ല. പ്രസവത്തിനു ശേഷം തുന്നലുകൾ ഇടേണ്ടി വന്നിട്ടുണ്ടെങ്കിൽ വേദന അധികരിച്ചേക്കാം.

നിങ്ങളുടെ യോനി വരണ്ടതാകാം, പ്രസവത്തിനു ശേഷം മുലയൂട്ടുന്ന അവസരത്തിൽ വരൾച്ച കൂടുതലായി അനുഭവപ്പെടാം. ലൈംഗികബന്ധത്തിൽ യോനീവരൾച്ച ഒരു പ്രതിബന്ധം തന്നെയാണ്. നിങ്ങൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!