തമിഴ് നടൻ ധനുഷ് വീണ്ടും ബോളിവുഡിലേക്ക്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ആഡ്രംഗി രേ എന്ന ചിത്രത്തിലാണ് ധനുഷ് നായകനാകുന്നത്. സാറ അലി ഖാനാണ് ധനുഷിന്റെ നായികയായി ചിത്രത്തില്‍ അഭിനയിക്കുന്നത് . ദേശീയ പുരസ്കാര ജേതാവായ ഹിമാന്‍ഷു ശര്‍മ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ. ആര് റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രാഞ്ജന എന്ന ചിത്രത്തിന് ശേഷം ധനുഷ് നായകനാകുന്ന ബോളിവുഡ് ചിത്രമാണ് ഇത് . രാഞ്ജനയിൽ സോനം കപൂറായിരുന്നു ധനുഷിന്റെ നായിക. ലൗ ആജ് കല് എന്ന ചിത്രത്തിന് ശേഷം സാറ അലി ഖാന് നായികയാവുന്ന സിനിമയാണ് ആഡ്രംഗി രേ. ഭൂഷന് കുമാറാണ് ചിത്രത്തിന്റെ നിർമ്മാതാവ് . മാര്‍ച്ച് 1 നാണ് ആഡ്രംഗി രേ ചിത്രീകരണം തുടങ്ങുക. അടുത്ത വർഷം ഫെബ്രുവരി 14 ന് വാലന്റെന്‍സ് ദിനത്തിലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
ചിത്രത്തെക്കുറിച്ചുളള വിവരങ്ങളും ധനുഷിനും അക്ഷയ്ക്കും ഒപ്പമുളള ചിത്രങ്ങളും സാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആനന്ദ് എല്‍.റായ്ക്കൊപ്പം അക്ഷയ് ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്.