റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴി നാല് ഭാഷകളിലേക്ക് റീമേക് ചെയ്യാൻ ഒരുങ്ങുന്നു

ഉണ്ണി ആറിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് “പ്രതി പൂവൻകോഴി”. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം നാല് ഭാഷകളിലേക്ക് റീമേക് ചെയ്യാൻ ഒരുങ്ങുകയാണ്. നാല് ഭാഷാകിലേക്കുള്ള റീമേക് അവകാശം വിറ്റ് പോയതായാണ് റിപ്പോർട്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാകിലേക്കാണ് ചിത്രം റീമേക് ചെയ്യാൻ പോകുന്നത്. നാല് ഭാഷകളിലേക്കുമുള്ള റീമേക് അവകാശം ബോണി കപൂർ ആണ് സ്വന്തമാക്കിയത്.

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാരിയർ ആയിരുന്നു നായിക. ചിത്രത്തിൽ റോഷൻ ആൻഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിച്ച ചിത്രം കൂടിയാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!