ഗൗതം മേനോൻ വിക്രമിനെ നായകനാക്കി ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് ധ്രുവനച്ചത്തിരം. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗാനം യൂട്യൂബിൽ ഇപ്പോൾ ഒരു മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 10 അംഗ ദൗത്യ സംഘത്തിന്റെ തലവനായാണ് വിക്രം ചിത്രത്തില്‍ എത്തുന്നത്. റിതു വര്‍മയും ഐശ്വര്യ രാജേഷും നായികമാരായി എത്തുന്ന ചിത്രത്തിൽ പാര്‍ത്തിപന്‍, സിമ്രാന്, ദിവ്യദര്‍ശിനി, രാധിക ശരത് കുമാര്‍, മുന്ന, വംശി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
വൻ താര നിരയിൽ ഒരുങ്ങുന്ന ചിത്രം പല പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്ന്പോയത്. 2017 തുടക്കത്തില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൻറെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.