എന്താണ് എമർജൻസി കോൺട്രാസെപ്ഷൻ ഗുളികകൾ

ഗർഭധാരണത്തിന്റെ സാധ്യത ഒഴിവാക്കാൻ ലൈംഗികബന്ധത്തിലേർപ്പെട്ട് 72 മണിക്കൂറിനുള്ളിലാണ് എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് ഉപയോഗിക്കേണ്ടത്. ഇത് “മോർണിംഗ്- ആഫ്റ്റർ പിൽസ്” എന്ന പേരിലും അറിയപ്പെടുന്നു. പരമാവധി പ്രയോജനം ഉറപ്പാക്കാൻ ബന്ധപ്പെട്ടു കഴിഞ്ഞ് കഴിയുന്നത്ര വേഗം ഗുളിക കഴിക്കണം.

ലൈംഗികബന്ധത്തിനു ശേഷം ഗർഭധാരണത്തെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ അതെ കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്യണം. എമർജൻസി കോൺ‌ട്രാസെപ്റ്റീവ് പിൽസ് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും വിപരീത ഫലമുണ്ടാകുമോ എന്ന് വ്യക്തമായ ഉപദേശം നൽകാൻ ഡോക്ടർക്ക് മാത്രമേ കഴിയൂ. എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് കഴിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് യോനിയിലൂടെ രക്തസ്രാവം ഉണ്ടാകും. അതേസമയം, ആർത്തവം ഉണ്ടായില്ല എങ്കിൽ ഡോക്ടറെ കാണുകയും ഗർഭപരിശോധന നടത്തുകയും വേണം, എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് 100% ഫലപ്രദമല്ല.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!